Janasevana Kendram Cheruthuruthy (ജനസേവന കേന്ദ്രം ചെറുതുരുത്തി)
ലോകം മുഴുവന്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു.അതിന്റെ ചുവടുപിടിച്ച് ഇന്ത്യയും കേരളവും തയ്യാറായി കഴിഞ്ഞു.കേരളത്തിലെ ഓരോ പഞ്ചായത്തിലും ഒരു സെന്റര്‍ വീതവും, കോര്പ്പറെഷന്/മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും ഒരു സെന്റര്‍ എന്ന ക്രമത്തില്‍ ഒരു ചാരിറ്റി സര്‍വീസ് ആയി ആരംഭിക്കുന്ന സ്ഥാപനമാണ് ജനസെവനകേന്ദ്രം.
Thursday, 7 December 2017
പ്രധാനമന്ത്രി ആവാസ് യോജന
2016-17 മുതല്‍ 2018-19 വരെയുള്ള 3 വര്‍ഷക്കാലയളവിനുള്ളില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഭവനരഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) അഥവാ PMAY(G).
2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതിയില്‍ കേരളത്തില്‍ 2016-17 വര്‍ഷം 24341 വീടുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതിയില്‍ കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില്‍ സമതലപ്രദേശങ്ങളില്‍ 120000/- രൂപയും ദുര്‍ഘടപ്രദേശങ്ങളില്‍ 130000/- രൂപയുമാണ് നല്‍കുന്നത്. ടി പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് തുക നല്‍കുന്നത് പി.എഫ്.എം.എസ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. പ്രധാനമന്തി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി പ്രകാരം വീടിനോടൊപ്പം ശുചിമുറി ഉള്‍പ്പെടെ നിശ്ചിത സമയത്തിനകം ഗുണമേന്മയുളള ഭവനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ലക്ഷ്യമിടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായങ്ങളും ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത്. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ബാങ്ക് വായ്പ ആവശ്യമുളളവര്‍ക്ക് 70000/- വായ്പ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്നു. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് ഗുണഭോക്താക്കളുടെ ലിസ്റ്റുമായി ബന്ധപ്പെട്ട് പരാതികള്‍ക്കുളള പരിഹാരം കാണുവാന്‍ ജില്ലാ തലത്തില്‍ അപ്പലേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പദ്ധതി മിഷന്‍ മോഡലിലാണ് നടപ്പിലാക്കുന്നത്. ഇതിനായി സംസ്ഥാന ജില്ലാ ഗ്രാമതലങ്ങളില്‍ പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

അപേക്ഷകൾ തയ്യാറാക്കി കൊടുക്കുന്നു
Contact
ജനസേവന കേന്ദ്രം
PPM ആർക്കേഡ്, പോലീസ് സ്റ്റേഷനു സമീപം
ചെറുതുരുത്തി
Contact
ജനസേവന കേന്ദ്രം
PPM ആർക്കേഡ്, പോലീസ് സ്റ്റേഷനു സമീപം
ചെറുതുരുത്തി
പ്രവാസികൾക്ക് 20 ലക്ഷം വരെ ലോൺ, 3 ലക്ഷം വരെ സബ്‌സിഡി
രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ചതിനു ശേഷം നാട്ടിൽ എത്തുന്ന
പ്രവാസികൾക്ക് കൈ താങ്ങായി നോർക്ക റൂട്സ്.നോർക്ക ഡിപ്പാർട്മെന്റിന്റെ പുതിയ
പദ്ധതി പ്രകാരം രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടിൽ
തിരികെ എത്തുന്നവർക്ക് നാട്ടിൽ ഒരു തൊഴിൽ തുടങ്ങുവാനായി 20 ലക്ഷം വരെ ലോൺ
ആയി എടുക്കുവാൻ സൗകര്യം.ഇതിൽ പരമാവധി മൂന്ന് ലക്ഷം വരെ സബ്‌സിഡി ആയി
ലഭിക്കുന്നു.
പ്രാവാസ ജീവിതത്തിനു ശേഷം മടങ്ങി എത്തുന്നവർക്ക് ഒരു സ്ഥിര വരുമാനം
ഉണ്ടാക്കി എടുക്കുകയും അവരുടെ തുടർന്നുള്ള ജീവിതം സുരക്ഷിതം ആക്കുകയുമാണ് ഈ
പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഇരുപത് ലക്ഷം വരെ ലഭിക്കുന്ന ലോണിന്റെ 15 %
അതായത് 3 ലക്ഷം വരെ പരമാവധി സർക്കാർ സബ്‌സിഡി ആയി നൽകും.
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് [NDPREM]
ഉദ്ദേശ്യം
1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.
2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ
സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന്
ആവശ്യമായ കൈതാങ്ങല്‍ നല്‍കുക.
3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.
സവിശേഷതകള്‍
1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.
2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.
3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).
4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി
മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ
നടത്തുന്നതാണ്.
അര്‍ഹത
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും
വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം
പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ
ഗുണഭോക്താക്കളായിരിക്കും.
മേഖലകള്‍
1. കാര്‍ഷിക - വ്യവസായം
(കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍
മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം,
സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി,
തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി
ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്,
പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
ആനുകൂല്യം
പരമാവധി ഇരുപത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ
തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ
അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍
ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ
വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ
ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍
അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക്
മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക്
വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ
മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത്
നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി
വരുകയും ചെയ്യും.
നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍
എസ്.ബി.ടി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്. മറ്റു ബാങ്കുകളുമായി
ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം
വരുന്നതാണ്.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്)
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം
അപേക്ഷകൾ തയ്യാറാക്കി കൊടുക്കുന്നു
ജനസേവന കേന്ദ്രം
PPM ആർക്കേഡ്, പോലീസ് സ്റ്റേഷനു സമീപം
ചെറുതുരുത്തി
PPM ആർക്കേഡ്, പോലീസ് സ്റ്റേഷനു സമീപം
ചെറുതുരുത്തി
Subscribe to:
Posts (Atom)
-
2016-17 മുതല്‍ 2018-19 വരെയുള്ള 3 വര്‍ഷക്കാലയളവിനുള്ളില്‍ രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഭവനരഹിതരായവര്‍ക്കു വേണ്ടി ഒരു കോടി വീടുകള്‍ ...
-
രണ്ടു വർഷത്തിൽ കൂടുതൽ പ്രവാസ ജീവിതം നയിച്ചതിനു ശേഷം നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് കൈ താങ്ങായി നോർക്ക റൂട്സ്.നോർക്ക ഡിപ്പാർട്മെന്റിന്റെ ...